busparrot AI ഡിജിറ്റൽ യാത്രാവിവര അടിസ്ഥാനസൗകര്യങ്ങൾ


 

ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നാണ് ബസ്സുകൾ. എന്നാൽ ഈ ഡിജിറ്റൽ യുഗത്തിലും യാതൊരുവിധ യാത്രാവിവര സംവിധാനങ്ങളും നമ്മുടെ നാട്ടിൽ നിലവിലില്ല. നമ്മൾ ഒരു ബസ് സ്റ്റാന്റിലോ,  ബസ് സ്റ്റോപ്പിലോ പോവുകയാണെന്നിരിക്കട്ടെ, ചോദിച്ച് ചോദിച്ച് അങ്ങ് പൊയ്‌ക്കോളണം എന്നതാണ് രീതി. ബസ്സിൽ കയറിയാലും സ്ഥിതി വ്യത്യസ്തമല്ല. അതുപോലെ ഒരു ഓട്ടോറിക്ഷ വിളിക്കണമെങ്കിൽ ഓട്ടോസ്റ്റാൻഡും തേടി അലയേണ്ട അവസ്ഥയാണ്. ഇക്കാരണങ്ങളാൽ ഒട്ടനവധി യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങളെ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളിലേക്ക് മാറാൻ നിർബന്ധിതരാവുന്നു. ഓരോരുത്തരും അവരവരുടെ വാഹനത്തിൽ യാത്ര ചെയ്യുന്നത് കടുത്ത ഗതാഗത തിരക്കാണ് ഗ്രാമങ്ങളിൽ പോലുമുണ്ടാക്കുന്നത്, കൂടിയ അന്തരീക്ഷ മലിനീകരണം, ഉയർന്ന അപകടനിരക്ക് എന്നിവ അടുത്ത പ്രശ്നങ്ങൾ ആണ്.  ഫോസിൽഇന്ധന അമിതോപഭാഗം ആണ് മറ്റൊരു പ്രശ്നം. ജോലിചെയ്തുണ്ടാക്കുന്ന പൈസയിലെ നല്ലൊരു പങ്കും ഇന്ധനത്തിനായി ചിലവാക്കേണ്ടിവരുന്നത് വ്യക്തികൾക്കും,  കുടുംബങ്ങൾക്കും പ്രശ്നം സൃഷ്ടിക്കുന്നു. മറ്റൊരു പ്രശ്നം ബസ്സ് വ്യവസായ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികളും ബസ്സ്  ജീവനക്കാരുടെ ജോലി നഷ്ടമാവുന്നതും.  ഓട്ടോറിക്ഷ തൊഴിലാളികളും ഇതേ അരക്ഷിതാവസ്ഥയിലാണ്. കൂനിന്മേൽ കുരു എന്നതുപോലെ കോവിഡ് മഹാമാരി ഇതിനെല്ലാം ആക്കം കൂട്ടുകയും ചെയ്തു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏക പോംവഴി പൊതുഗതാഗതസംവിധാനങ്ങളെ പരമാവധി ശക്തിപ്പെടുത്തി,  ആകർഷകമാക്കി കൂടുതൽ ആളുകളെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിപ്പിക്കാൻ പ്രേരിപ്പിക്കുക എന്നത് മാത്രമാണ്.


 

 

 

 

 

ഈ വിഷയത്തിൽ വര്ഷങ്ങളോളം ഗവേഷണം നടത്തി പരിഹാരമെന്ന നിലയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡിജിറ്റൽ യാത്രാവിവര ഇന്നോവേഷനുകളുമായി വന്നിരിക്കുകയാണ്  busparrot എന്ന സ്റ്റാർട്ടപ്പ് കമ്പനി. Indian Institute of Management കോഴിക്കോട് LIVEൽ ഇൻക്യൂബേറ്റഡ് ആയ കമ്പനി നെന്മാറ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി ചേർന്ന് വണ്ടാഴി പഞ്ചായത്ത്, വടക്കാഞ്ചേരി പഞ്ചായത്ത്, കുഴൽമന്ദം പഞ്ചായത്ത് തുടങ്ങി നിരവധി പഞ്ചായത്തുകളിൽ സമ്പൂർണ്ണ പൊതുഗതാഗത ഡിജിറ്റൽവത്കരണം നടപ്പിലാക്കികഴിഞ്ഞു. നിലവിൽ പാലക്കാട് ജില്ലയിൽ നാല്പതോളം പഞ്ചായത്തുകളിൽ പൊതുഗതാഗത ഡിജിറ്റൽ യാത്രാവിവര അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവത്കരണ പ്രവർത്തികൾ പുരോഗമിക്കുന്നു. ബസ് പോലുള്ള പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും,  പൊതുഗതാഗതം കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും എല്ലാവര്ക്കും താങ്ങാവുന്നതും ആക്കുന്നതിനുമായി ഭാരതത്തിലെ ബസ് സ്റ്റോപ്പുകളും ബസ് സ്റ്റാന്റുകളും ഡിജിറ്റൽവത്കരിച്ച് പൊതുഗതാഗത സംവിധാനങ്ങൾ ആധുനികവത്കരിക്കാൻ കേന്ദ്ര ഭവനകാര്യ മന്ത്രാലയം (MOHUA),  സ്മാർട്ട് സിറ്റീസ് മിഷൻ തുടങ്ങിയവ ചേർന്ന് ഭാരതത്തിലുടനീളം നടപ്പിലാക്കുന്ന പദ്ധതി ആണ് Transport4All (Bringing together cities, citizens, and startups to develop solutions that improve public transport to better serve the needs of all). ഈ പദ്ധതിയിൽ ഷോർട്ലിസ്റ് ആയിട്ടുള്ള കമ്പനി കൂടി ആണ് busparrot (V-Robotics passenger information systems private limited). കൂടുതൽ വിവരങ്ങൾക്ക് https://smartnet.niua.org/transport4all/  കാണുക.

മറ്റു ജില്ലകളിലും, സംസ്ഥാനങ്ങളിലും പറ്റിയ ലോക്കൽ പാർട്ണർമാരെ കണ്ടെത്തി NGO കളുടെയും, പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്പറേഷനുകളുടെയും എല്ലാം സഹകരണത്തോടെ പദ്ധതി വൈകാതെ നടപ്പിലാക്കും. ഭാരതത്തിലെ എല്ലാ ബസ് സ്റ്റോപ്പുകളും ഡിജിറ്റൽവൽക്കരിക്കുക അതിലൂടെ മുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുക എന്നതാണ്  busparrot ന്റെ പ്രഥമവും പ്രഥിതവുമായ ലക്‌ഷ്യം.

https://yatraparrot.com/media , https://fb.com/busparrot/photos


Nextbus QR

യാത്രാവിവര അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നായ എല്ലാ ബസ് സ്റ്റോപ്പുകളും ഇൻസ്റ്റാൾ ചെയ്യാവുന്ന കമ്പനിയുടെ Nextbus QR കോഡ് ഇന്നോവേഷൻ വളരെ ചിലവുകുറഞ്ഞതും യാത്രക്കാർക്ക് അത്യന്തം ഉപകാരപ്പെടുന്നതുമായ അത്യന്താപേക്ഷിതമായ യാത്രാവിവര സംവിധാനങ്ങളിലൊന്നാണ്. ഈ QR കോഡ് സ്കാൻ ചെയ്‌താൽ യാത്രക്കാർക്ക്

  • ആ സ്റ്റോപ്പിൽ വരുന്നതും പോകുന്നതുമായിട്ടുള്ള എല്ലാ ബസുകളുടെയും നിലവിലെ എത്തിച്ചേരാൻ, /പുറപ്പെടല്,  മറ്റു വിശദശാംശങ്ങളും, ലഭ്യമാവും

  • അടുത്തുള്ള റെയിൽവേ സ്റ്റേഷനിലെ നിലവിലെ ട്രെയിൻ എത്തിച്ചേരൽ,  പുറപ്പെടൽ മറ്റു വിശദശാംശങ്ങൾ ലഭ്യമാവും

  • ഓട്ടോ ടാക്സി വിളിക്കുന്നതിന്‌ ചുറ്റുവട്ടത്തുള്ള ഓട്ടോറിക്ഷ,  ടാക്സി തുടങ്ങിയവയുടെ നിലവിലെ വിവരങ്ങൾ ലഭ്യമാവും

  • ചുറ്റുവട്ടത്തുള്ള പ്രധാന സ്ഥലവിവരങ്ങൾ ലഭ്യമാവും

  • ചുറ്റുവട്ടത്തെ ലഭ്യമായ electricians, plumbers തുടങ്ങിയ സർവീസ് വിവരങ്ങളും ലഭ്യമാവും. ചുറ്റുവട്ടത്തുള്ള തെങ്ങുകയറ്റക്കാർ, കൈക്കോട്ട് പണിക്കാർ തുടങ്ങിയ കാർഷികത്തൊഴിലാളികൾ, ഇലെക്ട്രിഷ്യൻസ്, പ്ലംബർമാർ തുടങ്ങിയ സ്‌കിൽഡ് വർക്കേഴ്സ്, സ്വയം തൊഴിൽ ചെയ്യുന്നവർ ഇതെല്ലാം ഈ QR കോഡ് ഒന്ന് സ്കാൻ ചെയ്‌താൽ വിരൽത്തുമ്പിൽ ലഭ്യമാകും.

  • "അന്നദായി" ആപ്പിലൂടെ കര്ഷകത്തൊഴിലാളികളുടെ മായമില്ലാത്ത അവരുണ്ടാക്കിയ കാർഷിക ഉത്പന്നങ്ങൾ ഇതിൽ പ്രദർശിപ്പിക്കാനും നേരിട്ട് ഉപഭോക്താക്കൾക്ക് ഇടനിലക്കാരില്ലാതെ വില്പനയും സാധ്യമാവും.

  • “തൊഴിൽദായി” ആപ്പിലൂടെ പഞ്ചായത്തിലെ തൊഴിലവസരങ്ങൾ പ്രദർശിപ്പിച്ച് ജോലിയില്ലാത്തവർക്ക് തൊഴിൽ കണ്ടെത്താൻ സഹായിക്കും.
  • "പഞ്ചായത്ത് മാട്രിമോണി" ആപ്പ് വഴി ചുറ്റുവട്ടത്തുള്ള വിവാഹാലോചനകൾ സാധ്യമാകും 

 

  

 

 

Nextbus Timetable

  

Nextbus ബസ്സ് ടൈംടേബിള് ഡിസ്‌പ്ലേകൾ അത്യാവശ്യം തിരക്കുള്ള ബസ്സ് ഷെൽട്ടറുകളിലെല്ലാം അത്യാന്താപേക്ഷിതമായ ഒന്നാണ്. റയിൽവേസ്റ്റേഷനുകൾ,  എയർപോർട്ടുകൾ തുടങ്ങിയവയിലുള്ളതുപോലെ ബസ്സുകളുടെ നിലവിലെ സമയവിവരപ്പട്ടിക ഡിജിറ്റൽ രൂപത്തിൽ പ്രദര്ശിപ്പിക്കുന്നതിനുള്ള യാത്രാവിവര സംവിധാനമാണിത്. ഇന്റർനെറ്റ്, സ്മാർട്ട് ഫോണില്ലാത്ത യാത്രക്കാർക്കും ഇത് വളരെ സൗകര്യപ്രദമാണ്.

  

 

 Nextbus departure announcement 

 

 Nextbus departure announcement സംവിധാനം നിലവിലെ ബസ്സ് പുറപ്പെടൽ വിവരങ്ങൾ ഓട്ടോമാറ്റിക് ആയി പല ഭാഷകളിൽ ബസ്സ് സ്റ്റാന്റ്കളിൽ വിളിച്ചുപറുയുന്ന സംവിധാനം  ആണ്.


 

 

 

 


പൊതുഗതാഗത സംവിധാനങ്ങളെ ഡിജിറ്റൽവത്കരിച്ച് ആധുനികവൽക്കരിക്കാൻ താല്പര്യമുള്ള ആർക്കും കമ്പനിയുമായി ബന്ധപ്പെടാവുന്നതാണ്.  ലോകത്തിലെ ഏത് സിറ്റിയിലും കമ്പനി നേരിട്ടോ ഫ്രാൻഞ്ചൈസി വഴിയോ  പദ്ധതി നിങ്ങളുടെ പ്രദേശത്ത് നടപ്പിലാക്കാവുന്നതാണ്.  ഫ്രാൻഞ്ചൈസി എടുക്കാൻ താല്പര്യമുള്ളവർക്കും ബന്ധപ്പെടാവുന്നതാണ്. കൂടുതലറിയാൻ സന്ദർശിക്കുക https://yatraparrot.com/media, https://fb.com/busparrot/photos  

 

Satheesh Chandran

+91-9074507122

mail@busparrot.com

www.busparrot.com, www.yatraparrot.com

 

Comments

Popular posts from this blog

ഡിജിറ്റൽ യാത്രാവിവര അടിസ്ഥാനസൗകര്യങ്ങളുടെ ഈ കാലഘട്ടത്തിലെ ആവശ്യകത