ഇനി 'ചോയിച്ചു ചോയിച്ചു' എവിടെയും പോകേണ്ട, നിര്‍മ്മിത ബുദ്ധിയുമായി busparrot നെക്‌സ്റ്റ്ബസ് വരുന്നു

ഇനി 'ചോയിച്ചു ചോയിച്ചു' എവിടെയും പോകേണ്ട,
നിര്‍മ്മിത ബുദ്ധിയുമായി നെക്‌സ്റ്റ് ബസ് വരുന്നു



വഴി നീളെ 'ചോയിച്ചു ചോയിച്ചു' പോകേണ്ട കാലമൊക്കെ കഴിഞ്ഞു. ഇനി 'ചോയിക്കാണ്ട്' തന്നെ എവിടെയും സഞ്ചരിക്കാം. ബസ് സ്‌റ്റോപ്പുകളില്‍ ചെല്ലുമ്പോള്‍ തന്നെ അടുത്ത ബസ് എപ്പോഴാണെന്ന് അറിയാം. ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ മെട്രോ ട്രെയിന്‍ മാതൃകയില്‍ അടുത്ത സ്‌റ്റോപ്പ് ഏതാണെന്ന് മനസ്സിലാക്കാം. കനത്ത ട്രാഫിക്കും മലിനീകരണവും വര്‍ദ്ധിച്ചു വരുന്ന നമ്മുടെ നാട്ടില്‍ പൊതുഗതാഗത സംവിധാനത്തിന് ക്ലച്ച് പിടിക്കാത്തത്, ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കാത്തതു കൊണ്ടാണ്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തിയാല്‍ റോഡുകളിലെ തിരക്ക് കുറയുമെന്ന് മാത്രമല്ല, മാസബജറ്റിലും കാര്യമായ മിച്ചം പിടിക്കാനാവും. വര്‍ദ്ധിച്ചു വരുന്ന ഇന്ധന വിലവര്‍ദ്ധനയെ ഒരു പരിധി വരെ ഭയക്കേണ്ടതായും വരുന്നില്ല.
ഈ സാഹചര്യത്തിലാണ് പൊതുഗതാഗത രംഗത്ത് നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വത്കരണവുമായി വലിയൊരു വിപ്ലവത്തിന് busparrot എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി തുടക്കമിട്ടിരിക്കുന്നത്. യാത്രാ വിവരങ്ങളുടെ ഡിജിറ്റല്‍ ഇന്നോവേഷന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും പുതിയ ചരിത്രം കുറിക്കും. വര്‍ഷങ്ങളോളം ഗവേഷണം നടത്തിയാണ് ഈ ലക്ഷ്യത്തിലേക്ക് എത്തിയിരിക്കുന്നത്.

 

ബസ് സ്റ്റോപ്പുകളില്‍ ഡിജിറ്റല്‍വത്ക്കരണം

ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് ബസ്സുകളുടെ സമയക്രമത്തെ കുറിച്ച് യാതൊരുവിധ യാത്രാവിവര സംവിധാനങ്ങളും ലഭ്യമല്ല. ബസ് സ്റ്റാന്റില്‍ നിന്നോ ബസ് സ്റ്റോപ്പില്‍ നിന്നോ ബസ് എപ്പോള്‍ വരുമെന്നത് സംബന്ധിച്ച് പരസ്പരം ചോദിച്ചു മനസ്സിലാക്കുകയേ നിവൃത്തിയുള്ളൂ. ബസ്സില്‍ കയറിക്കഴിഞ്ഞാലും സ്ഥലപരിചയമില്ലാത്തവര്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പും മറ്റൊരാളോട് ചോദിക്കാതെ മനസ്സിലാക്കാനും കഴിയില്ല. ഓട്ടോറിക്ഷ വിളിക്കണമെങ്കില്‍ ഓട്ടോസ്റ്റാന്‍ഡ് എവിടെയാണെന്ന് അറിയാനും വഴിയില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ എല്ലാ ബസ് സ്റ്റോപ്പുകളും ഡിജിറ്റല്‍വല്‍ക്കരിച്ച്, പ്രശ്‌ന പരിഹാരത്തിന് തുടക്കം കുറിക്കുകയാണ് busparrot ലക്ഷ്യമിടുന്നത്.

ഒരു QR കോഡ്, ഒട്ടറേ വിവരങ്ങള്‍


എല്ലാ ബസ് സ്റ്റോപ്പുകളിലും സ്ഥാപിക്കുന്ന Nextbus QR കോഡ് സ്കാൻ ചെയ്‌താൽ  ചെയ്താല്‍ ആ സ്റ്റോപ്പില്‍ വരുന്നതും പോകുന്നതുമായിട്ടുള്ള എല്ലാ ബസുകളുടെ വിവരങ്ങള്‍, അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെ ട്രെയിനുകള്‍ എത്തിച്ചേരുന്ന സമയങ്ങള്‍, അടുത്തുള്ള ഓട്ടോറിക്ഷ,  ടാക്‌സി വിളിക്കാനുള്ള വിവരങ്ങള്‍, അടുത്തുള്ള പ്രധാന സ്ഥലങ്ങളുടെ വിവരങ്ങള്‍, അടുത്ത് ലഭ്യമായ മറ്റു സേവനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ഒരു പ്രദേശത്തെ സമഗ്ര വിവരങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ ലഭിക്കുകയും ചെയ്യും.

ലേബര്‍ ബാങ്ക്

പൊതുഗതാഗത മേഖലയിലെ വിവരങ്ങള്‍ക്കു പുറമേ ഓരോ പ്രദേശത്തും ലഭ്യമായ ഇലക്ട്രിക് - പ്ലംബിംഗ് തൊഴിലാളികള്‍, തെങ്ങുകയറ്റക്കാര്‍, പറമ്പ് ജോലികള്‍ ചെയ്യുന്നവര്‍, കാര്‍ഷികത്തൊഴിലാളികള്‍ തുടങ്ങിയവരെ കുറിച്ചുള്ള വിവരങ്ങളെല്ലാം ഈ QR കോഡിലൂടെ ലഭ്യമാക്കുന്നുണ്ട്. ഇതിനു പുറമേ ഓരോ പ്രദേശത്തിനും അടുത്തുള്ള ആംബുലന്‍സുകള്‍, ആശുപത്രികള്‍, അഗ്‌നിശമന സേന, പോലീസ് തുടങ്ങി അടിയന്തര സേവനങ്ങള്‍ക്കായി നേരിട്ട് വിളിക്കാനുള്ള സൗകര്യവും QR കോഡിലുണ്ട്.

ഇന്റര്‍നെറ്റില്ലാത്തവര്‍ക്കും വിവരം ലഭിക്കും

പ്രധാന ബസ് സ്റ്റോപ്പുകളിൽ ഡിസ്‌പ്ലേകളിൽ റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവയില്‍ ഉള്ളതുപോലെ ബസ്സുകളുടെ നിലവിലെ സമയ വിവര പട്ടിക ഡിജിറ്റല്‍ രൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണില്ലാത്ത യാത്രക്കാര്‍ക്കും ഇത് വളരെ സൗകര്യപ്രദമാണ്. Nextbus departure announcement സംവിധാനത്തിലൂടെ, ബസുകള്‍ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി വ്യത്യസ്ത ഭാഷകളില്‍ വിളിച്ചുപറുയുകയും ചെയ്യും.

ഡിജിറ്റല്‍വത്ക്കരണം വ്യാപകമാക്കുന്നു

കേന്ദ്ര സ്ഥാപനമായ Indian Institute of Management കോഴിക്കോട് LIVE ഇന്‍ക്യൂബേറ്റഡായ busparrot സ്റ്റാര്‍ട്ടപ്പ് കമ്പനി, നെന്മാറ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായി ചേര്‍ന്ന് വണ്ടാഴി പഞ്ചായത്ത്, വടക്കഞ്ചേരി പഞ്ചായത്ത്, കുഴല്‍മന്ദം പഞ്ചായത്ത് തുടങ്ങി നിരവധി പഞ്ചായത്തുകളില്‍ പൊതുഗതാഗത രംഗത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വത്കരണം നടപ്പിലാക്കി കഴിഞ്ഞു. നിലവില്‍ പാലക്കാട് ജില്ലയില്‍ നാല്‍പതോളം പഞ്ചായത്തുകളില്‍ പൊതുഗതാഗത ഡിജിറ്റല്‍ യാത്രാവിവര അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവത്കരണ ജോലികള്‍ പുരോഗമിക്കുകയാണ്. എന്‍.ജി.ഒ ഉള്‍പ്പടെയുള്ളവരുടെ പങ്കാളിത്വം ഉറപ്പാക്കി പഞ്ചായത്ത് - മുനിസിപ്പാലിറ്റി - കോര്‍പറേഷനുകളുടെ സഹകരണത്തോടെ പദ്ധതി മറ്റു ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നുണ്ട്. മാത്രമല്ല, കൊവിഡ് മൂലം തകര്‍ന്ന പൊതുഗതാഗത മേഖലയ്ക്ക് പുതിയ ഉണര്‍ത്തുപാട്ടുമായാണ് busparrot കടന്നു വരുന്നത്.

 
ധന സഹായം

    ഐ.ഐ.എം കോഴിക്കോട് ലൈവ്, എം.ആര്‍.പി.എല്‍,  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പദ്ധതിക്കായി
സാമ്പത്തിക സഹായം(സീഡ് ഫണ്ട്), ഗ്രാന്റ് തുടങ്ങിയവ അനുവദിച്ചിട്ടുണ്ട്.
 
    ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻന്റെ എല്ലാവിധ സഹായ സഹകരണങ്ങളും പദ്ധതിക്കുണ്ട്. മോട്ടോര്‍ വാഹന വകുപ്പ്, CDAC ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട്, കെ.എസ്.യു.എം, ഐ.ഐ.എം കോഴിക്കോട് ലൈവ്, ഐ.ഐ.ടി.ബി ഇ സെല്‍, ഐ.ഐ.ടി പാലക്കാട് ഐ.പി.ടി.ഐ.എഫ്, കെ.എസ്.ആര്‍.ടി.സി എന്നിവിടങ്ങളില്‍ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.
 

കേന്ദ്രപദ്ധതി

പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതല്‍ യാത്രാക്കാരെ  ആകര്‍ഷിക്കാനും,  ഈ മേഖലയെ കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമാക്കുന്നതിനും ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കുന്നതിനും രാജ്യത്തെ എല്ലാ ബസ് സ്റ്റോപ്പുകളും ബസ് സ്റ്റാന്റുകളും ഡിജിറ്റല്‍വത്കരിക്കാന്‍ കേന്ദ്ര ഭവനകാര്യ മന്ത്രാലയം (MOHUA),  സ്മാര്‍ട്ട് സിറ്റീസ് മിഷന്‍ എന്നിവര്‍ ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് Transport4 All  (Bringing together cities, citizens, and startups to develop solutions that improve public transport to better serve the needs of all). ഈ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്പനികളുടെ പട്ടികയില്‍ busparrot (V-Robotics passenger information systems private limited) ഉം ഇടം നേടിയിട്ടുണ്ട്.

പ്രാദേശിക പങ്കാളികള്‍ക്ക് അവസരം

    ഈ പദ്ധതി വ്യാപകമാക്കാനായി എല്ലാ പഞ്ചായത്തുകളിലും busparrot പ്രാദേശിക നടത്തിപ്പ് പങ്കാളികളെ തേടുന്നുണ്ട്. https://busparrot.com/partnerwithus/



By LIJU PERINCHERY

Comments

Popular posts from this blog

ഡിജിറ്റൽ യാത്രാവിവര അടിസ്ഥാനസൗകര്യങ്ങളുടെ ഈ കാലഘട്ടത്തിലെ ആവശ്യകത

busparrot AI ഡിജിറ്റൽ യാത്രാവിവര അടിസ്ഥാനസൗകര്യങ്ങൾ