ഡിജിറ്റൽ യാത്രാവിവര അടിസ്ഥാനസൗകര്യങ്ങളുടെ ഈ കാലഘട്ടത്തിലെ ആവശ്യകത
ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നാണ് ബസ്സുകൾ. എന്നാൽ ഈ ഡിജിറ്റൽ യുഗത്തിലും യാതൊരുവിധ യാത്രാവിവര സംവിധാനങ്ങളും നമ്മുടെ നാട്ടിൽ നിലവിലില്ല. നമ്മൾ ഒരു ബസ് സ്റ്റാന്റിലോ, ബസ് സ്റ്റോപ്പിലോ പോവുകയാണെന്നിരിക്കട്ടെ, ചോദിച്ച് ചോദിച്ച് അങ്ങ് പൊയ്‌ക്കോളണം എന്നതാണ് രീതി. ബസ്സിൽ കയറിയാലും സ്ഥിതി വ്യത്യസ്തമല്ല. അതുപോലെ ഒരു ഓട്ടോറിക്ഷ വിളിക്കണമെങ്കിൽ ഓട്ടോസ്റ്റാൻഡും തേടി അലയേണ്ട അവസ്ഥയാണ്. ഇക്കാരണങ്ങളാൽ ഒട്ടനവധി യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങളെ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളിലേക്ക് മാറാൻ നിർബന്ധിതരാവുന്നു. ഓരോരുത്തരും അവരവരുടെ വാഹനത്തിൽ യാത്ര ചെയ്യുന്നത് കടുത്ത ഗതാഗത തിരക്കാണ് ഗ്രാമങ്ങളിൽ പോലുമുണ്ടാക്കുന്നത്, കൂടിയ അന്തരീക്ഷ മലിനീകരണം, ഉയർന്ന അപകടനിരക്ക് എന്നിവ അടുത്ത പ്രശ്നങ്ങൾ ആണ്. ഫോസിൽഇന്ധന അമിതോപഭാഗം ആണ് മറ്റൊരു പ്രശ്നം. ജോലിചെയ്തുണ്ടാക്കുന്ന പൈസയിലെ നല്ലൊരു പങ്കും ഇന്ധനത്തിനായി ചിലവാക്കേണ്ടിവരുന്നത് വ്യക്തികൾക്കും, കുടുംബങ്ങൾക്കും പ്രശ്നം സൃഷ്ടിക്കുന്നു. മറ്റൊരു പ്രശ്നം ബസ്സ് വ്യവസായ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികളും ബസ്സ് ജീവനക്കാരുടെ ജോലി നഷ്ടമാവുന്നതും. ഓട്ടോറിക്ഷ തൊഴിലാളികളും ഇതേ അരക്ഷിതാവസ്ഥയിലാണ്. കൂനിന്മേൽ കുരു എന്നതുപോലെ കോവിഡ് മഹാമാരി ഇതിനെല്ലാം ആക്കം കൂട്ടുകയും ചെയ്തു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏക പോംവഴി പൊതുഗതാഗതസംവിധാനങ്ങളെ പരമാവധി ശക്തിപ്പെടുത്തി, ആകർഷകമാക്കി കൂടുതൽ ആളുകളെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിപ്പിക്കാൻ പ്രേരിപ്പിക്കുക എന്നത് മാത്രമാണ്.
ഇത്തരുണത്തിൽ പൊതുഗതാഗത സംവിധാനങ്ങളെ ആധുനികവത്കരിച്ച്, ഡിജിറ്റൽവൽക്കരിച്ച് ആകർഷകമാക്കി പരമാവധി ആളുകളെ ഇതിലേക്ക് ആകർഷിക്കേണ്ടത് ഓരോ നഗരങ്ങൾക്കും അത്യന്താപേക്ഷിതമായിരിക്കുന്നു. ഡിജിറ്റൽ യാത്രാവിവര അടിസ്ഥാനസൗകര്യങ്ങൾ ബസ് സ്റ്റാന്റ്കളിലും, ബസ് സ്റ്റോപ്പുകളിലും, പൊതുഇടങ്ങളിലും എല്ലാം ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഈക്കാലഘട്ടത്തിൽ മാറിയിരിക്കുന്നു. ഇതിനായി ഇന്ത്യ ഗവണ്മെന്റ് നടപ്പിലാക്കുന്ന TRANSPORT4ALL.IN എന്ന പദ്ധതി സ്റ്റാർട്ടപ്പ് കമ്പനികളെ കൊണ്ട് പ്രസ്തുത യാത്രാവിവര അടിസ്ഥാനസൗകര്യങ്ങൾ എല്ലാ പ്രദേശങ്ങളിലും നടപ്പിൽ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ്.
transport4all.in ഇതിനായി ഷോർട്ലിസ്റ്റ് ചെയ്ത ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് busparrot (V-ROBOTICS Passenger information Systems Private Limited). ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐ ഒ ടി, ക്‌ളൗഡ് അധിഷ്ഠിത നൂതനമായ AI യാത്രാവിവര സംവിധാനങ്ങളിലൂടെ ഡിജിറ്റൽ യാത്രാവിവര അടിസ്ഥാന സൗകര്യങ്ങൾ ഓരോ നഗരങ്ങളും നടപ്പിലാക്കുന്ന കമ്പനി ആണ് ഇത്. അനവധി ലോക്കൽബോഡികളിൽ വിജയകരമായി പദ്ധതി കമ്പനിനടപ്പാക്കിയിട്ടുണ്ട്. കൂടുതലറിയാൻ സന്ദർശിക്കുക
https://yatraparrot.com/media , https://fb.com/busparrot/photos
യാത്രാവിവര അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നായ എല്ലാ ബസ് സ്റ്റോപ്പുകളും ഇൻസ്റ്റാൾ ചെയ്യാവുന്ന കമ്പനിയുടെ Nextbus QR കോഡ് ഇന്നോവേഷൻ വളരെ ചിലവുകുറഞ്ഞതും യാത്രക്കാർക്ക് അത്യന്തം ഉപകാരപ്പെടുന്നതുമായ അത്യന്താപേക്ഷിതമായ യാത്രാവിവര സംവിധാനങ്ങളിലൊന്നാണ്. ഈ QR കോഡ് സ്കാൻ ചെയ്‌താൽ യാത്രക്കാർക്ക് ആ സ്റ്റോപ്പിൽ വരുന്നതും പോകുന്നതുമായിട്ടുള്ള എല്ലാ ബസുകളുടെയും നിലവിലെ എത്തിച്ചേരാൻ, /പുറപ്പെടല്, മറ്റു വിശദശാംശങ്ങളും, കൂടാതെ അടുത്തുള്ള റെയിൽവേ സ്റ്റേഷനിലെ നിലവിലെ ട്രെയിൻ എത്തിച്ചേരൽ, പുറപ്പെടൽ മറ്റു വിശദശാംശങ്ങളും, ചുറ്റുവട്ടത്തുള്ള ഓട്ടോറിക്ഷ, ടാക്സി തുടങ്ങിയവയുടെ നിലവിലെ വിവരങ്ങളും, ചുറ്റുവട്ടത്തുള്ള പ്രധാന സ്ഥല വിവരങ്ങളും കൂടാതെ ചുറ്റുവട്ടത്തെ ലഭ്യമായ സർവീസ് വിവരങ്ങളും ഉൾപ്പെടെ ഒരു ലോക്കൽബോഡിയിലെ സമഗ്ര വിവരങ്ങളും ഇതിലൂടെ വിരൽത്തുമ്പിൽ ലഭ്യമാക്കാം.
Nextbus departure announcement സംവിധാനം നിലവിലെ ബസ്സ് പുറപ്പെടൽ വിവരങ്ങൾ ഓട്ടോമാറ്റിക് ആയി പല ഭാഷകളിൽ ബസ്സ് സ്റ്റാന്റ്കളിൽ വിളിച്ചുപറുയുന്ന സംവിധാനം ആണ്.







Comments
Post a Comment