Posts

ഇനി 'ചോയിച്ചു ചോയിച്ചു' എവിടെയും പോകേണ്ട, നിര്‍മ്മിത ബുദ്ധിയുമായി busparrot നെക്‌സ്റ്റ്ബസ് വരുന്നു

Image
ഇനി 'ചോയിച്ചു ചോയിച്ചു' എവിടെയും പോകേണ്ട, നിര്‍മ്മിത ബുദ്ധിയുമായി നെക്‌സ്റ്റ് ബസ് വരുന്നു വഴി നീളെ 'ചോയിച്ചു ചോയിച്ചു' പോകേണ്ട കാലമൊക്കെ കഴിഞ്ഞു. ഇനി 'ചോയിക്കാണ്ട്' തന്നെ എവിടെയും സഞ്ചരിക്കാം. ബസ് സ്‌റ്റോപ്പുകളില്‍ ചെല്ലുമ്പോള്‍ തന്നെ അടുത്ത ബസ് എപ്പോഴാണെന്ന് അറിയാം. ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ മെട്രോ ട്രെയിന്‍ മാതൃകയില്‍ അടുത്ത സ്‌റ്റോപ്പ് ഏതാണെന്ന് മനസ്സിലാക്കാം. കനത്ത ട്രാഫിക്കും മലിനീകരണവും വര്‍ദ്ധിച്ചു വരുന്ന നമ്മുടെ നാട്ടില്‍ പൊതുഗതാഗത സംവിധാനത്തിന് ക്ലച്ച് പിടിക്കാത്തത്, ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കാത്തതു കൊണ്ടാണ്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തിയാല്‍ റോഡുകളിലെ തിരക്ക് കുറയുമെന്ന് മാത്രമല്ല, മാസബജറ്റിലും കാര്യമായ മിച്ചം പിടിക്കാനാവും. വര്‍ദ്ധിച്ചു വരുന്ന ഇന്ധന വിലവര്‍ദ്ധനയെ ഒരു പരിധി വരെ ഭയക്കേണ്ടതായും വരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊതുഗതാഗത രംഗത്ത് നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വത്കരണവുമായി വലിയൊരു വിപ്ലവത്തിന് busparrot എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി തുടക്കമിട്ടിരിക്കുന്നത്. യാത്രാ വിവരങ്ങളുടെ ഡിജിറ്റല